Sunday, January 10, 2010

പെന്‍ഡുലം

operation പെന്‍ഡുലം എന്ന് കേട്ടിട്ടുണ്ടോ?ഇല്ലേ? എന്നാല്‍ അങ്ങനോന്നുണ്ട്..കൂടുതല്‍ അറിയണമെങ്കില്‍ ചെത്താന്‍ ഭാഗത്തിന്റെ 5 point someone എന്നാ ബുക്ക് വാങ്ങി വായിച്ചു നോക്ക്.

എന്റെ കോളേജ് ലൈഫിനിടയില്‍ അങ്ങനൊന്നും നടന്നിട്ടുണ്ട്.. എന്താ ചെയ്യാ..ഞങ്ങള്‍ അഞ്ചു പേരുടെയും അക്കാദമിക് നിലവാരം ജോയിന്‍ ചെയ്യുന്നതിന് മുന്പ് പലതായിരുന്നു. പക്ഷെ ജോയിന്‍ ചെയ്തു 2 വര്ഷം കഴിഞ്ഞപ്പോളെക്കും ഞങ്ങളെല്ലാം ഒരേ സ്റ്റാന്‍ഡേര്‍ഡ് ആയി. പഠിത്തം എന്നത് അത്രക്കൊന്നും നടന്നിട്ടില്ല..എവിടെയാ സമയം..കോളേജില്‍ നിന്ന് വന്നാലെ ഷീണംപിന്നെ രണ്ടു മണിക്കൂര്‍ ഉറങ്ങി....എഴുനേറ്റു കുക്ക് ചെയ്തു...ട്രേസ് വാഷ്‌ ചെയ്തു..പിന്നെ ആ ബുല്ലെട്റ്റ് ബൈക്കിന്റെ സൌണ്ടും പ്രതീഷിച്ചു ...ബുല്ലെറ്റ് വന്നാല്‍ ഉടനെ ഗ്ലാസും വെള്ളവും റെഡിയാക്കി...അങ്കിളിനു ഒരു കമ്പനി കൊടുത്തു രണ്ടെണ്ണം വീശി...ഇതൊക്കെ കഴിഞ്ഞിട്ട് പഠിക്കാന്‍ പോയിട്ട് ബുക്ക്‌ കാണാന്‍ പോലും സമയം ഉണ്ടായിരുന്നോ..ഹ്മ്മ്മം അപ്പൊ പിന്നെ പെടുലവും ക്ലോക്കും ഓക്കേ ചെയ്യണം ഒന്ന് ഇന്റെര്‍ണല്സിനു പാസ്സവനമെങ്കില്‍..

പിറ്റേദിവസം മെയിന്‍ ഇന്റെര്‍ണല്‍ ആണ്..ഒരു വക അറിയില്ല..തോക്കുമെന്ന് 100% ഉറപ്..ഇനി എന്താ ചെയ്കാ ഏന് ഞങ്ങള്‍ മൂന്ന് പേരും ഇരുന്നു ആലോചിച്ചപ്പോലാണ് പൊടുന്നനെ ചെത്താന്‍....ഈ ഫോണ്ട്..i mean chethan...ഹ നമ്മുടെ ചെത്താന്‍ ഭഗത് തലയില്‍ കയറിയത്. ഒന്ന് പരീഷിച്ചു നോക്കാം..കിട്ടിയാല്‍ ലോട്ടറി..ഇല്ലെങ്കില്‍ ചട്ടി..
അങ്ങനെ നേരം ഇരുട്ടിയപ്പോള്‍ ഞങ്ങള്‍ ഇറങ്ങി...കോളേജിന്റെ കീ ഹോസ്പിറ്റലില്‍ എവിടെയാണ് വെക്കുന്നത് എന്നറിയാം..ബട്ട്‌ വാച്ച് മാന്‍ ഉണ്ട്..രണ്ടും കല്‍പ്പിച്ചു കീ എടുത്തു..പയ്യെ കോളേജിന്റെ മുന്പിലെതി..അതാ രണ്ടു സിസ്റെര്സ് വരുന്നു..വേഗം അടുത്ത മതിലിന്റെ പിന്നിലോല്ലിച്ചു..ഹ്മ്മ്മം കണ്ടില്ല..കണ്ടാല്‍ പണി തീര്‍ന്നേനെ..
പയ്യെ കേറി കോളേജിന്റെ മെയിന്‍ ഡോര്‍ തുറന്നു...നല്ല ഇരുട്ട്..ലൈറ്റ് ഇടാന്‍ പറ്റില്ല..കാര്‍ഗിലില്‍ journelist പോയി കാമറ ഫ്ലാഷ് ചെയ്ത പോലാകും..സൊ മൊബൈലിന്റെ ഇത്തിരി വെട്ടത്തില്‍ സ്റ്റാഫ്‌ റൂം അരിച്ചു പെറുക്കി...സാധനം എവിടെയുമില്ല.. അടുത്ത റൂം...അവിടെയുമില്ല.. അടുത്ത റൂം...ഇവിടെയുമില്ലാല്‍ നാളെ മുട്ട്ട...
ഓരോ ഇഞ്ചും അരിച്ചു പെറുക്കി...അങ്ങനെ അതാ..ഒരു ബുക്കിന്റെ പ്ജുകള്‍ക്കിടയില്‍ ഒരു പേപ്പറില്‍ എഴുതി വെച്ചിരിക്കുന്നു...ചോദ്യങ്ങള്‍...ഹഹഹ്ഹയാ ....പെന്‍ഡുലം സക്സെസ്സ് ....പഹയത്തി മിസ്സ്‌ ഇന്ന് ടൈപ്പ് ചെയ്യാതെ നാളെ ചെയ്യാന്‍ വേണ്ടി വെച്ചിരിക്കുയ...ഇന്നെങ്ങാന്‍ ടൈപ്പ് ചെയ്താല്‍ ജോബി വഴി പിള്ളേര്‍ തോല്പ്പിചാലോ...പക്കേങ്കില് ഞമ്മാലാര മക്കള്...
എല്ലാ ചോദ്യവും കിട്ടിയെങ്കിലും ഫുള്‍ മാര്‍ക്ക്‌ ഒന്നും ഞങ്ങള്‍ വാങ്ങല്‍ നോക്കിയില്ല കേട്ടോ....എന്താ അത്രയ്ക്ക് മണ്ടന്മാര ഞങ്ങള്‍?? ഞങ്ങള്‍ക്ക് ഒരു ആവറേജ് ഉണ്ട്...അത്രമാത്രം...അല്ലേലും ഇതിനൊക്കെ റാങ്ക് മേടിച്ചിട്ട് ആരെ കാണിക്കണ,,,ജയിക്കണം....അത്രമാത്രം....
ഒന്ന് കൂടി...ഈ പെന്‍ഡുലം ഞങ്ങള്‍ ഏതാണ്ട് നാല് തവണ നടത്തിയിട്ടുണ്ട്...പക്ഷെ സാഹചര്യങ്ങള്‍ അത്രയ്ക്ക് അനുകൂലമായിരുന്നു..ഇത് കണ്ടു ആവേശം കേറി ഇത് പോലെ ചെയ്തുണ്ടാകുന്ന മാനക്കെടുകള്‍(അങ്ങനെ വല്ലതും വന്നാല്‍) ഞാന്‍ ഒട്ടും ഉത്തരവാദി ആയിരിക്കുകയില്ല....

No comments:

Post a Comment