Sunday, January 31, 2010

ഒരു ടെസ്റ്റിംഗ്...

ചുമ്മാ തനിമലയാളത്തില് വരുന്നുണ്ടോന്നരിയന്‍...

Thursday, January 14, 2010

ഞാനേറ്റവും സന്തോഷിച്ച ആ ദിവസത്തെപ്പറ്റി..

തല വാചകം കണ്ടിട്ട് എനിക്ക് ലോട്ടറി അടിച്ച കഥ പറയാന്‍ പോവാണെന്ന് വിചാരിക്കല്ലേ..കുറച്ചു imotiona ആയിട്ട് സംസാരിക്കാന്‍ പോവാ..
കോളേജില് സത്യം പറഞ്ഞാല്‍ ഫസ്റ്റ് യീറും രണ്ടാം വര്‍ഷ പകുതി വരെയും ശുദ്ധബോറായിരുന്നു..ഒറ്റക്കരുന്നു ഞാന്‍..പത്തു മുപ്പതു പെന്നുങ്ങലുന്ടെന്നു പറഞ്ഞിട്ടെന്താ ക്ലാസ്സില്..ഒരുത്തിക്കും എന്നെ വേണ്ടാരുന്നു..കോളേജ് കഴിഞ്ഞാല്‍ എന്റെ സഹമുറിയന്‍മാരൊക്കെ അവന്മ്മാരുടെ പെണ്ണുങ്ങളുടെ കൂടെ ചായ കുടിക്കാനും ഐസ് ക്രീം കഴിക്കാനും ഓക്കേ പോകും..ഈ പാവം എനിക്ക് ആരാ ഉള്ളത്...പക്ഷെ നേരത്തെ റൂമില്‍ ചെന്നിട്ടെന്തോ ചെയ്യാനാ..അതുമല്ല നാട്ടുകാരൊക്കെ നോക്കുമ്പോള്‍ ഒരുത്തന്‍ മാത്രം എന്ന് നേരത്തെ റൂമില്‍ വരുന്നു..അവര്‍ വിചാരിക്കില്ലേ എനിക്ക് പെണ്ണും പിടക്കോഴിയും ഒന്നും ഇല്ലെന്നു..ഹംമം മ്മം ...അതുകൊണ്ട് ഞാനൊരു കാര്യം ചെയ്തു..ബ്രൌസിംഗ് ഒരു ശീലമാക്കിഎന്നും കോളേജ് ലൈബ്രറിയില്‍ പോകും..സിസ്റ്റം ഫ്രീ ആണെങ്കില്‍ അവിടെ പറ്റിപ്പിടിക്കും ...അത് ക്ലോസ് ചെയ്യുന്ന വരെ...
ഒള്മോസ്റ്റ് ഒരു ഒന്നര വര്ഷം ഞാന്‍ അങ്ങനെ ജീവിതം തള്ളി നീക്കി..
കുറച്ചു തമാശ ആയിട്ട് ഞാന്‍ പറയുന്നുണ്ടെങ്കിലും ഓരോ നിമിഷവും എന്‍ടെ ഹൃദയം ആഗ്രഹിക്കുകയായിരുന്നു..ഒരാള്‍ക്കായി..ഒറ്റക്കിര്‍ക്കുമ്പോള്‍ ഞാന്‍ കരഞ്ഞിട്ടു കൂടിയുണ്ട്..ഏകാന്തത സഹിക്കാന്‍ വയ്യാതെ..
പലപോഴും ഞാനെന്നെ തന്നെ ശപിചിട്ടുണ്ട്......എന്നെപ്പട്ടി തന്നെ ഓര്‍ത്ത്..
കോളേജില്‍ നിന്ന് പോയ ആദ്യത്തെ ട്രിപ്പ്‌ എന്റെ മനസ്സില്‍ ഇപ്പോഴും ഉണ്ട്..വാട്ടര്‍ തീംപാര്‍കില്‍ ചെന്നപ്പോള്‍ എന്റെ കൂടെ മാത്രം ആരും ഉണ്ടായില്ല...ഒരു കമ്പനിക്ക്..തനിയെ ഓരോ രൈടും ഞാന്‍ കയറി ഇറങ്ങി..ടൂര്‍ തീര്‍ന്നപ്പോള്‍ എന്റെ കണ്ണ് നിറഞ്ഞിരുന്നു..ഒറ്റപ്പെടല്‍ എന്റെ മനസ്സിനെ കീറി മുറിച്ചു....അതില്‍പ്പിന്നെ ഒരു ടൂരിനും ഞാന്‍ താല്‍പ്പര്യം കാണിച്ചില്ല....ഒറ്റപ്പെടുത്താന്‍ എന്തിനാ ഒരു കൂടിച്ചേരല്‍???

ഇപ്പൊ ഒരു ഐഡിയ കിട്ടിയല്ലോ..അല്ലെ?
അങ്ങനെ ഇരിക്കുമ്പോഴാണ് എനിക്ക് ഒരു ചെറിയ collera infection വന്നത്..അങ്ങനെ ഞാന്‍ വീട്ടിലേക്കു പോന്നു..രണ്ടോ മൂന്നോ ദിവസം കടന്നു പോയി ...ആരൊക്കെയോ വിളിച്ചിരുന്നു...അന്ന് രാത്രി ഉറങ്ങാന്‍ കിടക്കുമ്പോള്‍ ഓരോന്നാലോചിച്ച് കണ്ണ് നിറഞ്ഞിരുന്നു..അപ്പോല്‍ ഏതാണ്ട് 12 മണിയായിരുന്നു..ഉറക്കം എന്താ കണ്ണുകളെ തഴുകി തുടങ്ങിയിരുന്നു....പെട്ടെന്ന് സെല്‍ റിംഗ് ചെയ്തു..മെസ്സേജ്..ഞാന്‍ ഞെട്ടിയുണര്‍ന്നു..ഈ സമയത്ത് ആരാ എനിക്ക് msg അയക്കാന്‍..
നോക്കിയപ്പോ "നാചൂ..." ഞാന്‍ അങ്ങനെയാണ് അവളെ പിന്നീട് വിളിച്ചത്..
എന്താ ചെയ്യുന്നേ...എങ്ങനെയുണ്ട് എന്നൊക്കെ ചോദിച്ചുകൊണ്ടുള്ള ഒരു msg....എനിക്ക് ഡൌട്ട് തോന്നി..bcz ഞാന്‍ അവളെ പണ്ട് പ്രോപോസ് ചെയ്തിട്ടുണ്ടായിരുന്നു....(അത് അപ്പോഴേ ചീറ്റിപ്പോയി..) അത് അറിയാവുന്ന അവളുടെ ഫ്രന്‍സ് ആരോ അയച്ചതാണെന്നു എനിക്ക് തോന്നി..ഒന്ന് കണ്ഫേം ചെയ്യാനായി ഞാന്‍ അവളെ വിളിച്ചു..she picked up the call...and we talked for a short while..then disconnected.....by promissing conversation thru msgs..ഒള്മോസ്റ്റ് മൂന്നു മണി വരെ ഞങ്ങള്‍ msg ചെയ്തുകൊണ്ടിരുന്നു.....ഉറക്കമേ വരുന്നുണ്ടയില്ല...അന്ന് ഞാന്‍ ഉറങ്ങി..അതുവരെ ഇല്ലാത്ത സമാടാനത്തോടെ..സന്തോഷത്തോടെ..
ഞങ്ങളുടെ സൌഹൃദത്തിന്റെ ആരംഭമായിരുന്നു അത്....അതുപോലെ മനോഹരമായ സൗഹൃദം എനിക്ക് ആരുമായും ഉണ്ടായിട്ടില്ല..ഒന്നും മറച്ചു വെയ്ക്കാത്ത..എല്ലാം അങ്ങോട്ടും ഇങ്ങോട്ടും ഷെയര്‍ ചെയ്ത...എന്റെ പ്രിയപ്പെട്ട സുഹൃത്ത്‌..she was very very special to me...ക്ലാസ്സിലെ കളിയാക്കലുകള്‍(അന്നത്തെ പ്രോപോസലിന്റെ ബാകി പത്രം) ഭയന്ന് ഞങ്ങള്‍ ച്ക്ലാസ്സില്‍ ആദ്യമൊന്നു, അടുത്ത് സംസാരിച്ചിരുന്നില്ല...എന്നും റൂമില്‍ ചെല്ലാന്‍ മനസ് വെമ്പല്‍ കൊല്ലും..എന്നിട്ട് വേണം msg ചെയ്യാന്‍..
ഒരിക്കല്‍ക്കൂടി ഞാന്‍ എന്നെ തെറി വിളിച്ചു...2 വര്ഷം വെറുതെ നശിപ്പിച്ചതിന്..അവളുമായിഉണ്ടാക്കിയ ആവ്സ്യമില്ലാത്ത വഴക്കുകള്‍ക്ക്..
ആ സൌഹൃദത്തിനു കാലാന്തരത്തില്‍ പല സൌഭാവിക മാറ്റങ്ങളും വന്നു....അതിനെപ്പറ്റി പിന്നീട്..

പക്ഷെ ഏകാന്തതയുടെ ആ മരീചികയില്‍ നിന്ന് എന്നെ സൌഹൃദത്തിന്റെ തണലിലേക്ക്‌ കൂട്ടിക്കൊണ്ടു വന്ന എന്റെ പ്രിയ നാചൂ.....എനിക്കറിയില്ല നീ ഇപ്പൊ എവിടെയാണെന്ന്...പക്ഷെ നിന്നെ മിസ്‌ ചെയ്യുന്നു......ഒരുപാട് ഒരുപാട്...ഒരായിരം നന്ദി...അന്നത്തെ നിന്റെ കുസൃതികള്‍ക്ക്..ആ മനോഹരമായ സൌഹൃദത്തിനു....അസന്ഖ്യം മെസ്സേജുകള്‍ക്ക്‌..... മറക്കില്ല ഒരിക്കലും...ആ നല്ല നാളുകള്‍..
YOU GAVE ME LOVE & HELPED ME FIND THE SUN
AND EVERY TIME THAT I WAS DOWN..
YOU WOULD ALWAYS COME AROUND
AND GET MY FEET BACK ON THE GROUND...

Sunday, January 10, 2010

പെന്‍ഡുലം

operation പെന്‍ഡുലം എന്ന് കേട്ടിട്ടുണ്ടോ?ഇല്ലേ? എന്നാല്‍ അങ്ങനോന്നുണ്ട്..കൂടുതല്‍ അറിയണമെങ്കില്‍ ചെത്താന്‍ ഭാഗത്തിന്റെ 5 point someone എന്നാ ബുക്ക് വാങ്ങി വായിച്ചു നോക്ക്.

എന്റെ കോളേജ് ലൈഫിനിടയില്‍ അങ്ങനൊന്നും നടന്നിട്ടുണ്ട്.. എന്താ ചെയ്യാ..ഞങ്ങള്‍ അഞ്ചു പേരുടെയും അക്കാദമിക് നിലവാരം ജോയിന്‍ ചെയ്യുന്നതിന് മുന്പ് പലതായിരുന്നു. പക്ഷെ ജോയിന്‍ ചെയ്തു 2 വര്ഷം കഴിഞ്ഞപ്പോളെക്കും ഞങ്ങളെല്ലാം ഒരേ സ്റ്റാന്‍ഡേര്‍ഡ് ആയി. പഠിത്തം എന്നത് അത്രക്കൊന്നും നടന്നിട്ടില്ല..എവിടെയാ സമയം..കോളേജില്‍ നിന്ന് വന്നാലെ ഷീണംപിന്നെ രണ്ടു മണിക്കൂര്‍ ഉറങ്ങി....എഴുനേറ്റു കുക്ക് ചെയ്തു...ട്രേസ് വാഷ്‌ ചെയ്തു..പിന്നെ ആ ബുല്ലെട്റ്റ് ബൈക്കിന്റെ സൌണ്ടും പ്രതീഷിച്ചു ...ബുല്ലെറ്റ് വന്നാല്‍ ഉടനെ ഗ്ലാസും വെള്ളവും റെഡിയാക്കി...അങ്കിളിനു ഒരു കമ്പനി കൊടുത്തു രണ്ടെണ്ണം വീശി...ഇതൊക്കെ കഴിഞ്ഞിട്ട് പഠിക്കാന്‍ പോയിട്ട് ബുക്ക്‌ കാണാന്‍ പോലും സമയം ഉണ്ടായിരുന്നോ..ഹ്മ്മ്മം അപ്പൊ പിന്നെ പെടുലവും ക്ലോക്കും ഓക്കേ ചെയ്യണം ഒന്ന് ഇന്റെര്‍ണല്സിനു പാസ്സവനമെങ്കില്‍..

പിറ്റേദിവസം മെയിന്‍ ഇന്റെര്‍ണല്‍ ആണ്..ഒരു വക അറിയില്ല..തോക്കുമെന്ന് 100% ഉറപ്..ഇനി എന്താ ചെയ്കാ ഏന് ഞങ്ങള്‍ മൂന്ന് പേരും ഇരുന്നു ആലോചിച്ചപ്പോലാണ് പൊടുന്നനെ ചെത്താന്‍....ഈ ഫോണ്ട്..i mean chethan...ഹ നമ്മുടെ ചെത്താന്‍ ഭഗത് തലയില്‍ കയറിയത്. ഒന്ന് പരീഷിച്ചു നോക്കാം..കിട്ടിയാല്‍ ലോട്ടറി..ഇല്ലെങ്കില്‍ ചട്ടി..
അങ്ങനെ നേരം ഇരുട്ടിയപ്പോള്‍ ഞങ്ങള്‍ ഇറങ്ങി...കോളേജിന്റെ കീ ഹോസ്പിറ്റലില്‍ എവിടെയാണ് വെക്കുന്നത് എന്നറിയാം..ബട്ട്‌ വാച്ച് മാന്‍ ഉണ്ട്..രണ്ടും കല്‍പ്പിച്ചു കീ എടുത്തു..പയ്യെ കോളേജിന്റെ മുന്പിലെതി..അതാ രണ്ടു സിസ്റെര്സ് വരുന്നു..വേഗം അടുത്ത മതിലിന്റെ പിന്നിലോല്ലിച്ചു..ഹ്മ്മ്മം കണ്ടില്ല..കണ്ടാല്‍ പണി തീര്‍ന്നേനെ..
പയ്യെ കേറി കോളേജിന്റെ മെയിന്‍ ഡോര്‍ തുറന്നു...നല്ല ഇരുട്ട്..ലൈറ്റ് ഇടാന്‍ പറ്റില്ല..കാര്‍ഗിലില്‍ journelist പോയി കാമറ ഫ്ലാഷ് ചെയ്ത പോലാകും..സൊ മൊബൈലിന്റെ ഇത്തിരി വെട്ടത്തില്‍ സ്റ്റാഫ്‌ റൂം അരിച്ചു പെറുക്കി...സാധനം എവിടെയുമില്ല.. അടുത്ത റൂം...അവിടെയുമില്ല.. അടുത്ത റൂം...ഇവിടെയുമില്ലാല്‍ നാളെ മുട്ട്ട...
ഓരോ ഇഞ്ചും അരിച്ചു പെറുക്കി...അങ്ങനെ അതാ..ഒരു ബുക്കിന്റെ പ്ജുകള്‍ക്കിടയില്‍ ഒരു പേപ്പറില്‍ എഴുതി വെച്ചിരിക്കുന്നു...ചോദ്യങ്ങള്‍...ഹഹഹ്ഹയാ ....പെന്‍ഡുലം സക്സെസ്സ് ....പഹയത്തി മിസ്സ്‌ ഇന്ന് ടൈപ്പ് ചെയ്യാതെ നാളെ ചെയ്യാന്‍ വേണ്ടി വെച്ചിരിക്കുയ...ഇന്നെങ്ങാന്‍ ടൈപ്പ് ചെയ്താല്‍ ജോബി വഴി പിള്ളേര്‍ തോല്പ്പിചാലോ...പക്കേങ്കില് ഞമ്മാലാര മക്കള്...
എല്ലാ ചോദ്യവും കിട്ടിയെങ്കിലും ഫുള്‍ മാര്‍ക്ക്‌ ഒന്നും ഞങ്ങള്‍ വാങ്ങല്‍ നോക്കിയില്ല കേട്ടോ....എന്താ അത്രയ്ക്ക് മണ്ടന്മാര ഞങ്ങള്‍?? ഞങ്ങള്‍ക്ക് ഒരു ആവറേജ് ഉണ്ട്...അത്രമാത്രം...അല്ലേലും ഇതിനൊക്കെ റാങ്ക് മേടിച്ചിട്ട് ആരെ കാണിക്കണ,,,ജയിക്കണം....അത്രമാത്രം....
ഒന്ന് കൂടി...ഈ പെന്‍ഡുലം ഞങ്ങള്‍ ഏതാണ്ട് നാല് തവണ നടത്തിയിട്ടുണ്ട്...പക്ഷെ സാഹചര്യങ്ങള്‍ അത്രയ്ക്ക് അനുകൂലമായിരുന്നു..ഇത് കണ്ടു ആവേശം കേറി ഇത് പോലെ ചെയ്തുണ്ടാകുന്ന മാനക്കെടുകള്‍(അങ്ങനെ വല്ലതും വന്നാല്‍) ഞാന്‍ ഒട്ടും ഉത്തരവാദി ആയിരിക്കുകയില്ല....

Sunday, January 3, 2010

കുറച്ചു ചപ്പു ചവറും....

സത്യം പറഞ്ഞാല്‍ കുറെ elaborate ആയി എല്ലാം പറയണമെന്നുണ്ട്.. bcoz..അതാ കുറച്ചുകൂടി നല്ലതെന്ന് തോന്നുന്നു..എന്തൊക്കെയോ ആര്‍ത്തി പിടിച്ചു കഴിക്കുന്ന പോലെ പറഞ്ഞ വായിക്കുന്ന നിങ്ങള്‍ക്ക് കുറെ ഇറച്ചി ഇല്ലാത്ത കോഴി എല്ല് മാത്രം കഴിക്കാന്‍ കിടിയ പോലിരിക്കും..

പക്ഷെ രണ്ടു ചെയ്യാനാ.. ഞാന്‍ മുന്‍പ് പറഞ്ഞിട്ടുണ്ടെന്നു തോന്നുന്നു...ഞാന്‍ ഏറ്റവും മിസ്സ്‌ ചെയ്യുന്ന രണ്ടു കഴിവുകള്‍ ....നന്നായി എഴുതാനും നന്നായി പാടാനും ഉള്ള കഴിവുകളാണ്..i wish i could write as Chethan Bhagath do...and I could sing as Brayan Adams....ഇനി ഇവര്‍ ആരനെന്നോന്നും എന്നോട് ചോദിക്കരുത്..ഇതൊന്നും അറിയാതെ ജീവിച്ചിരുന്നിട്ട് വലിയ കാര്യമുണ്ടെന്നു തോന്നുന്നില്ല..so jus google..

കഴിഞ്ഞ ദിവസം കമ്പനി founder's ഡേ ആയിരുന്നു..my company is havin around 10 branches in tamilnadu..ചെന്നിഎലരുന്നു ...ഈ ഫോണ്ട്..കഷ്ടം..മദ്രസിലാരുന്നു ആക്ഹോഷങ്ങളെല്ലാം..ആകോശം എന്തൊക്കെ ആയിരുന്നു എന്ന് മാത്രം ചോദിക്കരുത്..ഹ്മ്മം ഞാന്‍ എല്‍.പി സ്കൂളില്‍ ആരുന്നപ്പ്പോള്‍ ഇതിലും നല്ല ഗെയിംസ് കണ്ടിട്ടുണ്ട്..
ഇനി പറയുന്നവയാണ് ഗെയിംസ് ഇനങ്ങള്‍..
ബലൂണ്‍ പൊട്ടിക്കല്‍...(കുണ്ടിക്കടിയില്‍ വച്ച്)
കസേരകളി..
ഇഷ്ടിക വച്ച് നടത്തം..
കയര്‍ ഉണ്ടാക്കല്‍..(സ്വന്തമായി മെറ്റീരിയല്‍ കണ്ടു പിടിച്ചു കയര്‍ ഉണ്ടാക്കണം..അതിനായി എല്ലാരു ഷര്‍ട്ട്‌ ഊരി ചേര്‍ത്ത് കെട്ടി...കൂടെ എന്‍റെ 500 രൂപയുടെ Levis ടി ഷര്‍ട്ടും..അവസാനം ടി ഷര്‍ട്ട്‌ നാസമായത് മാത്രം മിച്ചം..
ഇനി അത് വീട്ടില്‍ ഇട്ടോണ്ട് നടക്കാം..)
ന്യൂസ്‌ പേപ്പര്‍ വെച്ച് ഗോപുരം ഉണ്ടാക്കല്‍..
...................................................................................ചെറുപുഷ്പം എല്‍.പി സ്കൂളിനു അവരുടെ ആനിവേര്സരിക്ക് ഇതിലും നല്ല പ്രോഗ്രാംസ് ഉണ്ടാകുമെന്ന് തോന്നുന്നു...